Posts

     കവിത                                                                                                       പ്രദീപ്‌ മേക്കാട്                                                           ഇടവപ്പാതി             പാടത്തൂടെ  വരമ്പത്തൂടിള-             വെയിലൊളി  ചിന്നുമിറമ്പത്തുടെ..             മണ്‍കുടമേന്തി നടന്നുവരുന്നവ--             ളിടവപ്പാതിക്കാര്‍മേഘം                അവള്‍             ഇടവപ്പാതിക്കാര്‍മേഘം            സുന്ദരിയാണവള്‍ മിന്നല്‍ക്കൊടിയാല്‍            പൊന്നിന്‍ ചേലയുടുത്തവളും            കോടക്കാറ്റിന്‍ കൈയാലീറന്‍             മേനി പുതച്ച്  നടപ്പവളും              പാടത്തൂടെ  വരമ്പത്തൂടിള-             വെയിലൊളി  ചിന്നുമിറമ്പത്തുടെ..             മണ്‍കുടമേന്തി നടന്നുവരുന്നവ--             ളിടവപ്പാതിക്കാര്‍മേഘം                      അകലെക്കുന്നിന്‍ മേലെ മഴയുടെ             ധിമിതക തകധിമി  തക  താളം            പുഴയില്‍ പാടവരമ്പില്‍  തൊടിയില്‍             ഇടവത്തിന്‍  നവ തുടിതാളം                           പാടത്തൂടെ  വരമ്പത്തൂടിള-             വെയിലൊളി  ചിന്നു മിറമ്പത്

ചരിത്രത്തിന്‍റെ ഓടാമ്പല്‍

       ചരിത്രത്തിന്‍റെ   ഓടാമ്പല്‍ :                                                                 പ്രദീപ്‌ മേക്കാട്                  മാമാങ്കത്തിന്‍റെയും    വള്ളുവനാടിന്‍റെയും   ചരിത്രത്തിന്‍റെ   പൊന്‍ താളുകള്‍   കേരള  ചരിത്രത്തിലെ   തന്നെ   പ്രധാനപ്പെട്ട      ഏടുകള്‍  ആകുന്നു ..എന്തെന്നാല്‍   മലയാള  സംസ്കാരം  തന്നെ   വികസിച്ചിരിക്കുന്നത്   ഭാരത പ്പുഴ  എന്ന നിളാനദിയുടെ   തീരങ്ങളില്‍  നിന്നാണെന്ന്   ചരിത്രം   പറയുന്നു .അത്  കൊണ്ടായിരിക്കാം   ഭാരതപ്പുഴയെ  കേരള സംസ്കാരത്തിന്‍റെ   നട്ടെല്ല്  എന്ന്    പണ്ഡിതര്‍  വിശേഷിപ്പിക്കുവാന്‍  കാരണം ..ഈ   പുഴയുടെ  തീരത്ത്    ഉയര്‍ന്നു  വന്ന  സംസ്കാരമത്രേ   പിന്നീട്  കേരളത്തിലാകെ   തന്നെ   പടര്‍ന്ന്‍   മലയാള   സംസ്കാരമായത് .കേരളത്തിലെ  സുകുമാര  കലകളെല്ലാം  തന്നെ   ജന്മമെടുത്തിട്ടുള്ളത്   ഈ പുണ്യനദീ  തീരത്തെന്നു  പ്രസിദ്ധമല്ലോ...  ഈ   കഥകള്‍ക്ക്   പുറമേ   ഈ  മണ്ണില്‍  ഉയര്‍ന്ന  മാമാങ്കപ്പാട്ടിലും   പാടിപ്പതിഞ്ഞ   വീരകഥകളിലും   ഉറങ്ങിക്കിടന്ന   ദേശസ്നേഹത്തിന്‍റെ   കനല്‍ത്തരികള്‍   തന്നെയാവണം   സ്വാതന്ത്ര്യ സമര സമയത്തും     ഈ  നാടിനെ    സമരങ്ങളുടെ 

അപ്പുക്കുട്ടന്‍റെ അതിമോഹം

     ചെറുകഥ                               അപ്പുക്കുട്ടന്‍റെ അതിമോഹം                                                                                               By : JAYARAJ VARAVATH  അപ്പുക്കുട്ടന്‍റെ അതിമോഹം...................      അപ്പുക്കുട്ടൻ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനാണ്l. പ്രത്യേകിച്ച് ആഗ്രഹങ്ങളോ അഭിലാഷങ്ങളോ കൂടാതെ സാധാരണ ജീവിതം നയിക്കുന്ന ഒരു വള്ളുവനാട്ടുകാരൻ.ആർക്ക് എന്ത് സഹായവും പ്രതിഫലം പോലും ആഗ്രഹിക്കാതെ ചെയ്തു കൊടുക്കുന്ന പരോപകാരി. നാട്ടിൽ പ്രധാനപ്പെട്ട ഉൽസവങ്ങൾ,കല്യാണം, കാതുകുത്ത് എന്നു വേണ്ട സകല സന്ദർഭങ്ങളിലും അപ്പുക്കുട്ടൻ അനിവാര്യൻ. വയസ്സ് നാൽപതുകഴിഞ്ഞെങ്കിലും ഇതുവരെയും ഒരു വിവാഹത്തെപ്പറ്റി ഇദ്ദേഹം ചി ന്തിച്ചിട്ടില്ല. "പരോപകാരാർത്ഥമിദം  ശരീരം "എന്നാണല്ലോ? ഒരു വിവാഹം അതിനു വിലങ്ങുതടിയായിപ്പോയാലോ എന്നദ്ദേഹം സംശയിക്കുന്നുണ്ടാവാം...        വന്നു വന്ന് നാട്ടിൽ എന്തിനും ഏതിനും അപ്പുകുട്ടൻ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ പോലും ഉണ്ടായി.നാട്ടുകാർ  കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ഗുളിക കാലം, യമകണ്ഡകാലം, എന്നിവക്കു പുറമെ  അപ്പുക്കുട്ടന്‍റെഒഴിവും നോക്കുക

പ്രസാധകക്കുറിപ്പ്‌

വായനക്കാരാ ....                         ഇന്ന്  മൃതാവസ്ഥയിലായിരിക്കുന്ന   മലയാള ചെറുകഥാശാഖയെ   പുനരുജ്ജീവിപ്പിക്കുവാന്‍  ഉള്ള എളിയ  ഒരു  ശ്രമമാണ്  ഈ ബ്ലോഗ്‌ ...നല്ല  ശുദ്ധ  മലയാള  ചെറുകഥകളും  അത്യാവശ്യം  മലയാളത്തിന്‍റെ   മണമുള്ള   മണ്ണിന്‍റെ   ചൂരുള്ള    കവിതകളും   ഇതില്‍  പ്രസിദ്ധീകരിക്കു വാനാണ്   ഉദ്ദേശിക്കുന്നത് ..നല്ല  രീതിയില്‍   മുന്നോട്ടു  പോവുകയാണെങ്കില്‍  ഭാവിയില്‍   ഒരു  ഓഫ് ലൈന്‍   പതിപ്പും ഇറക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട് ...ആയതിനായി  നല്ല  മലയാളത്തിന്‍റെ    മണമുള്ള  ചെറുകഥകള്‍  ക്ഷണിച്ച്  കൊള്ളുന്നു ,,.....പ്രസിദ്ധീകരിക്കുവാന്‍ താത്പര്യമുള്ളവര്‍  രണ്ടു  പേജില്‍   കവിയാത്ത    കഥകള്‍  ഇമെയില്‍  ആയി  അയക്കുവാന്‍  അപേക്ഷ ...kadhakadhamalayalam@gmail.com                                      എന്ന്                                                  പ്രദീപ്‌  മേക്കാട്